വെള്ളനാട്: മുണ്ടേല കാണിക്കപ്പെട്ടി ജംക്‌ഷനിലെ നാല് കടകളിൽ മോഷണം നടത്തിയ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. ചൊവ്വ രാത്രിയാണ് മോഷണം. ഹോട്ടലിലെ സിസിടിവിയിൽ ആണ് കള്ളന്റെ ചിത്രം പതിഞ്ഞത്. കാണിക്കപ്പെട്ടി ജംക്‌ഷനിലെ ബിസ്മി മൻസിലിൽ സലീമിന്റെ കട, സമീപത്തെ രഘുനാഥന്റെ ഹോട്ടൽ, മാവേലി സ്റ്റോറിന് സമീപത്തെ ജയചന്ദ്രൻ നായർ, സമീപത്തെ മിനി എന്നിവരുടെ കട എന്നിവിടങ്ങളിൽ ആണ് കവർച്ച നടന്നത്.
2,000 രൂപയും കുറച്ച് ആഹാരവും ആണ് ഹോട്ടലിൽ നിന്ന് നഷ്ടപ്പെട്ടത്. സലീമിന്റെ കടയിൽ നിന്ന് 3,500 രൂപയുടെ സിഗരറ്റും 1,800 രൂപയും മിനിയുടെ കടയിൽ നിന്ന് 1,100 രൂപയോളവും ആണ് കവർന്നത്. അഴിക്കോട് സ്വദേശിയാണ് മോഷ്ടാവ് എന്നാണ് ആര്യനാട് പോലീസിന്റെ കണ്ടെത്തൽ.
Post Your Comments