KeralaLatest NewsNews

ചമ്രവട്ടം പാലത്തിന് സമീപം അസ്ഥികുടം കണ്ടെത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു

പൊന്നാനി:  ചമ്രവട്ടം പാലത്തിന് സമീപം അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് മരിച്ച എടപ്പാള്‍ പൊല്‍പ്പാക്കര സ്വദേശി തുപ്രന്റേതാണ് അവശിഷ്ടമെന്ന് തിരിച്ചറിഞ്ഞു. തുടയെല്ലിലെ സ്റ്റീല്‍ എടപ്പാള്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ വെച്ചതാണെന്ന് പരിശോധനയില്‍ വ്യക്തമായപ്പോഴാണ് ആരുടേതാണ് അസ്ഥികൂടം എന്ന് തിരിച്ചറിഞ്ഞത്.

തുപ്രന്‍ മരിച്ചതിന് ശേഷം വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. പിന്നീട് സ്ഥലം ഭാഗം വെച്ചപ്പോള്‍ അടക്കം ചെയ്ത ഭാഗത്ത് വീടിന് കുഴിയെടുത്തു. അപ്പോള്‍ ലഭിച്ച അസ്ഥികള്‍ ഫെബ്രുവരി രണ്ടിന് തിരുനാവായയിലും ചമ്രവട്ടത്തുമായി ഉപേക്ഷിക്കുകയായിരുന്നു. ഇവയാണ് ഇപ്പോള്‍ തീരത്തടിഞ്ഞ് നാട്ടുക്കാരെയും പൊലീസിനെയും കുഴക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button