Latest NewsNewsIndia

സമ്മർദ്ദത്തിൽ ജീവിക്കുന്ന രാജ്യമല്ല ഇപ്പോൾ ഇന്ത്യ, എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് മുന്നേറിയ രാജ്യം; പ്രധാനമന്ത്രി

ന്യൂഡൽഹി : ലോകത്തിലെ സമ്മർദ്ദത്തിൽ ജീവിക്കുന്ന രാജ്യമല്ല ഇപ്പോൾ ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന് രക്ഷയും സഹായവുമായി മാറിക്കൊണ്ട് മുന്നേറിയിരിക്കുകയാണ് നമ്മളെന്നും  പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമർപ്പൺ ദിവസിൽ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ദീനദയാൽ ഉപാദ്ധ്യായയുടെ ചരമദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ഭാരതം വോക്കൽ സെ ലോക്കലെന്ന മന്ത്രത്താൽ മുന്നേറുന്നു. സാങ്കേതിക വിദ്യ വ്യാപിച്ചതോടെ സാധാരക്കാരന്റെ ജീവിതത്തിൽ വലിയ ഉന്നതിയുണ്ടാകുന്നു. ലോകത്തിന് അഭിമാനമായി ഭാരതം മാറുന്നത് കണ്ട് ലോകത്തിലുള്ള എല്ലാ ഭാരതീയന്റെ ഹൃദയവും അഭിമാനം കൊണ്ട് നിറയുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. നാം മഹാപുരുഷന്മാരുടെ സ്വപ്‌നം സാക്ഷാത്കരിച്ച് മുന്നേറുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ബി.ജെ.പിയാണ് സാധാരണക്കാരന്റെ വികാസത്തിനായി പരിശ്രമിക്കുന്ന പാർട്ടി. എല്ലായിടത്തും കൂട്ടായ്മയുടേയും സ്‌നേഹത്തിന്റേയും പരിശ്രമമാണ് നടക്കേണ്ടത്. മുമ്പ് സംസ്ഥാനങ്ങൾ പുതുതായി ഉണ്ടാക്കിയാൽ എല്ലായിടത്തും വഴക്കും സംഘർഷവുമായിരുന്നു. എന്നാലിന്ന് സംസ്ഥാനങ്ങൾ ഉണ്ടാക്കിയതിൽ രാജ്യം സന്തോഷിക്കുകായാണ്. ലഡാക്-കാർഗിൽ മേഖലയുടെ സ്വയം ഭരണത്തിലും, ജമ്മു കശ്മീർ കേന്ദ്രഭരണത്തിലും ജനത സന്തോഷത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button