ന്യൂഡൽഹി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോക രാജ്യങ്ങൾക്ക് മാതൃകയായി വീണ്ടും ഇന്ത്യ. 26 ദിവസം കൊണ്ട് 70 ലക്ഷം ആളുകൾക്ക് വാക്‌സിൻ നൽകുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. 70 ലക്ഷം പേർക്ക് വാക്‌സിൻ നൽകുന്നതിന് അമേരിക്കയ്ക്ക് 27 ദിവസവും യുകെയ്ക്ക് 48 ദിവസവും ആവശ്യമായി വന്നിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ 60 ലക്ഷം പേർക്ക് വാക്‌സിൻ ലഭ്യമാക്കുന്ന രാജ്യം എന്ന നേട്ടവും ഇന്ത്യ അടുത്തിടെ സ്വന്തമാക്കിയിരുന്നു.
ഫെബ്രുവരി 11 രാവിലെ 8 മണിവരെയുള്ള കണക്കുകൾ പ്രകാരം 1,43,056 സെഷനുകളിലായി ആകെ70,17,114 ആളുകൾ വാകസിൻ സ്വീകരിച്ചു. ഇതിൽ 57,05,228 പേർ ആരോഗ്യപ്രവർത്തകരും 13,11,886 പേർ മുൻനിര പോരാളികളമാണ്.13 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകരിൽ 65 ശതമാനത്തിലേറെ പേർക്ക് വാക്‌സിൻ ലഭ്യമാക്കി കഴിഞ്ഞു.
അതേസമയം ബിജെപി സർക്കാർ ഭരിക്കുന്ന ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും അധികം ആളുകൾക്ക് വാക്‌സിൻ നൽകിയത്. ഉത്തർപ്രദേശിൽ 6,73,542 പേരും ഗുജറാത്തിൽ 6,14,530 പേരും ഇതുവരെ വാക്‌സിൻ സ്വീകരിച്ചു.
Post Your Comments