കുമ്പള : ഡി.വൈ.എഫ്.ഐ നേതാവിന്റെ വീട്ടുപറമ്പില്‍ നിന്ന് നാലു കിലോ കഞ്ചാവ് പിടികൂടി . ഡി.വൈ.എഫ്.ഐ ഉപ്പള വില്ലേജ് സെക്രട്ടറി സോങ്കാൽ പ്രതാപ് നഗറിലെ അപ്പി എന്ന റഫീഖിന്റെ വീട്ടുപറമ്പിൽ നിന്നാണ് നാലുകിലോ 50 ഗ്രാം കഞ്ചാവ് പിടികൂടിയത്.
Read Also : പിപിഇ കിറ്റ് ധരിച്ച് സര്‍ജിക്കല്‍ ഐസിയുവില്‍ നഴ്സുമാരുടെ നൃത്തം ; പിന്നീട് സംഭവിച്ചത്
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് റഫീഖിനെ പിടികൂടിയത്. കുമ്പള സി.ഐ അനിൽ, എസ്.ഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണത്തിന് പിന്നിൽ ഉണ്ടായിരുന്നത്. അതേസമയം പ്രതിയെപ്പറ്റി മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Post Your Comments