ഡെറാഡൂണ്‍: ഗംഗാ നദിയില്‍ ജലനിരപ്പ് പെട്ടെന്നുയര്‍ന്നു , നദീതീരത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു . ഇതേതുടര്‍ന്ന് ഉത്തരാഖണ്ഡ് ദുരന്തത്തില്‍ തപോവന്‍ തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഋഷി ഗംഗാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. രക്ഷാ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനങ്ങളും യന്ത്രങ്ങളും അടിയന്തരമായി പ്രദേശത്ത് നിന്ന് മാറ്റികൊണ്ടിരിക്കുകയാണ്. തുരങ്കത്തിനകത്ത് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന എല്ലാവരോടും പുറത്തിറങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read Also : പാര്‍വതി തിരുവോത്തിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള സിപിഎം നീക്കത്തിന് കനത്ത തിരിച്ചടി
വളരെയേറെ ദുഷ്‌ക്കരപ്പെട്ടാണ് തപോവന്‍ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചിരുന്നത്. മണ്ണും ചെളിയും നിര്‍മ്മാണ സ്ഥലത്ത് സൂക്ഷിച്ചിരുന്ന ലോഡ് കണക്കിന് സിമന്റുമാണ് തപോവന്‍ തുരങ്കത്തില്‍ അടിഞ്ഞ് കൂടികിടക്കുന്നത്. വലിയ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇത് നീക്കം ചെയ്യാന്‍ ആരഭിച്ചിട്ടും ഇതുവരെയും ടണലിന്റെ ടി പോയിന്റില്‍ എത്താനായിരുന്നില്ല. ഡ്രോണ്‍ ഉപയോഗിച്ച് തുരങ്കത്തിനകത്തും ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടണലിന് പുറത്തും നിരീക്ഷണം നടത്തുകയായിരുന്നു.
Post Your Comments