KeralaLatest NewsNews

ക്യാമ്പസുകളിലെ ലഹരി ഉപഭോഗം: ഹൈക്കോടതി ഇടപെട്ടു; ‘ക്യാമ്പസ് പോലീസ് യൂണിറ്റ് വേണം’

നിലവിലെ സംവിധാനത്തിൽ ക്യാമ്പസുകളിലെത്തി പോലീസിന് പരിശോധന നടത്താൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണിത്.

കൊച്ചി: ലഹരിമരുന്നു ഉപഭോഗം വ്യക്തികൾക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങൾ ചൂണ്ടിക്കാട്ടി നല്കിയ ഹർജിയിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ട് പോലീസിന് കർശന നിർദ്ദേശങ്ങൾ നല്കി. ക്യാമ്പസുകളിൽ ലഹരി ഉപഭോഗം ചെറുക്കാൻ ക്യാമ്പസ് പോലീസ് യൂണിറ്റ് തുടങ്ങണമെന്നാണ് പ്രധാന നിർദ്ദേശം. നിലവിലെ സംവിധാനത്തിൽ ക്യാമ്പസുകളിലെത്തി പോലീസിന് പരിശോധന നടത്താൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണിത്.

1985-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻ്റ് സൈക്കോ ട്രോഫിക് സബ്സ്റ്റാൻസസ് ആക്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുന്നത് എളുപ്പമാക്കാനുള്ള നടപടികളെടുക്കണമെന്നും ചീഫ് ജസ്റ്റീസ് എം. മണികുമാർ , ജസ്റ്റീസ് പി.പി. ചാലി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന എൻ. രാമചന്ദ്രൻ എഴുതിയ കത്താണ് സുപ്രധാന ഇടപെടലിലേക്ക് കോടതിയെ നയിച്ചത്.

Read Also: ശബരിമല വിമാനത്താവളം സംശയങ്ങൾ ബാക്കിയാവുന്നു; കെവിഎസ് ഹരിദാസ്

ഹയർ സെക്കൻഡറി സിലബസിൽ ലഹരി ഉപഭോഗത്തിൻ്റെ ദൂഷ്യ വശങ്ങൾ വിശദീകരിക്കുന്ന പാഠഭാഗങ്ങൾ നിർബന്ധമായി ഉൾപ്പെടുത്തണം. ലഹരി ഉപഭോഗം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറി മൂന്നു മാസം കൂടുമ്പോൾ കോടതി മുമ്പാകെ റിപ്പോർട്ട് നല്കണം. നിർദ്ദേശങ്ങൾ നടപ്പാക്കിയതിനെക്കുറിച്ച് അറിയിക്കാൻ ഹർജി മൂന്നു മാസത്തിന് ശേഷം വീണ്ടും ലിസ്റ്റ് ചെയ്യാൻ കോടതി രജിസ്ട്രിയോട് നിർദ്ദേശിച്ചു. ആവശ്യമായ നടപടിക്ക് ഉത്തരവ് ചീഫ് സെക്രട്ടറിക്കയച്ചുകൊടുക്കാൻ കോടതി പ്രത്യേകം നിർദ്ദേശിച്ചു. ലഹരി ഉപഭോഗം തടയാൻ സ്പെഷ്യൽ ബ്രാഞ്ച് നല്കിയിരിക്കുന്ന റിപ്പോർട്ടിൽ പഠനം നടത്തി നിയമപരമായ നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button