USALatest NewsInternational

ട്രംപിന്‍റെ ഇംപീച്ച്‌മെൻറ്റ് ട്രയല്‍ ഭരണഘടനാ വിരുദ്ധമെന്ന് അറ്റോര്‍ണിമാര്‍

വാഷിങ്ടന്‍: അധികാരത്തില്‍ നിന്നു പുറത്തുപോയി ഒരു സ്വകാര്യ പൗരനായി കഴിയുന്ന ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച്‌ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു ട്രംപിന്‍റെ അറ്റോര്‍ണിമാര്‍ വാദിച്ചു. എന്നാല്‍ യുഎസ് സെനറ്റ് ഈ വാദത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ്.

Read Also: ബലാത്സംഗം ചെയ്ത ശേഷം അഞ്ച് വയസുകാരിയെ കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

എസ് സെനറ്റ് ട്രംപിന്‍റെ ഇംപീച്ച്‌‌മെൻറ്റ് ട്രയല്‍ ഭരണഘടനാവിധേയമാണോ എന്ന് ചര്‍ച്ച നടത്തിയശേഷം നടന്ന വോട്ടെടുപ്പിലാണ്ഇംപീച്ച്‌മെൻറ്റ് തുടരുന്നതിനുള്ള അനുമതി 56 വോട്ടുകളുടെ അടിസ്ഥാനത്തില്‍ അംഗീകരിച്ചത്.

Read Also: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനവിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍

ഡമോക്രാറ്റിക് പാര്‍ട്ടിയുടെ 50 സെനറ്റര്‍മാരും ഭരണഘടനാ വിധേയമാണെന്നു വോട്ടെടുപ്പിലൂടെ അംഗീകരിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 50 സെനറ്റര്‍മാരില്‍ 6 പേര്‍ ഭരണപക്ഷത്തോടൊപ്പം ചേര്‍ന്നു.  റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ മിറ്റ്റോംനി, ലിസ(അലാസ്ക്ക) സൂസന്‍ കോളിന്‍സ് (മെയ്ന്‍), ബെന്‍സാസെ(നെബ്രസ്ക്ക), പാറ്റ് റ്റൂമി (പെന്‍സില്‍വാനിയ), ബില്‍ കാസഡി (ലൂസിയാന) എന്നിവരാണ് കൂറുമാറിയത്.

Read Also: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയടക്കം 15 പേരെ പൊലീസ് അറസ്റ്റു ചെയ്തു

സെനറ്റില്‍ പ്രമേയം പാസ്സായതോടെ യോഗം പിരിച്ചുവിടുകയും ഫെബ്രുവരി 10 ബുധനാഴ്ച വീണ്ടും യോഗം ചേര്‍ന്ന് വിചാരണ ആരംഭിക്കുകയും ചെയ്യും. ഇംപീച്ച്‌മെൻറ്റിനെ കുറിച്ചുള്ള അവസാന വോട്ടെടുപ്പ് ഈയാഴ്ച അവസാനം തന്നെ ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button