Latest NewsKeralaNews

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനവിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍

കൊച്ചി : ​സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനവിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍. 10 വര്‍ഷം കൂടുമ്പോൾ ശമ്പള പരിഷ്​കരണം മതിയെന്ന​ പത്താം ശമ്പള കമീഷന്‍ ശിപാര്‍​ശ മറികടന്നാണ്​ പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോര്‍ട്ട്​ നല്‍കി സര്‍ക്കാര്‍ അംഗീകരിച്ചത്​.

Read Also : താന്‍ ജീവിച്ചിരിക്കുന്ന കാലം വരെ ‍ ബിജെപിയെ അധികാരത്തിലേറാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി

കോവിഡുമൂലം സമ്പദ്ഘടനയ്ക്കുണ്ടായ ആഘാതം കണക്കിലെടുക്കാതെയാണ്​ ശമ്പള പരിഷ്​കരണം നടപ്പാക്കിയത്​. സംസ്ഥാനത്ത്​ എല്ലാ നിയോജക മണ്ഡലത്തിലും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ഭാരവാഹികൾ പറഞ്ഞു.

ദേശീയ കോഓഡിനേറ്റര്‍ ജെ.പി. ബിനു, സെക്രട്ടറി സിയാദ്​ പറമ്പിൽ , അനൂപ്​ ശശിധരന്‍, പോള്‍ ജേക്കബ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പ​ങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button