തദ്ദേശ തെരഞ്ഞെടുപ്പിൽ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിൽ നിന്നും സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച കെ സ്നേഹ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ സമാജ്വാദി കോളനിയിലായിരുന്നു സ്നേഹ താമസിച്ചിരുന്നത്. തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു സ്നേഹയെന്ന് റിപ്പോർട്ട്. വീടിനകത്ത് നിന്നും മണ്ണെണ്ണയൊഴിച്ച സ്നേഹം പുറത്തേക്ക് വന്ന് തീകൊളുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
Also Read:മോദിക്ക് പിന്നാലെ അമിത് ഷായും യോഗിയും കേരളത്തിലേക്ക്; കേരളത്തിൽ വന്‍ ഒരുക്കങ്ങൾ നടത്താൻ ബിജെപി
കണ്ണൂർ കോര്‍പ്പറേഷനിലെ മുപ്പത്തിആറാം ഡിവിഷനായ കിഴുന്നയില്‍നിന്നുമായിരുന്നു സ്നേഹ ജനവിധി തേടിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി സ്നേഹയെ സാരമായി ബാധിച്ചിരുന്നുവെന്നാണ് സൂചന. എന്നാൽ, മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ശബ്ദം സമൂഹം മുഴുവന്‍ കേള്‍പ്പിക്കാനും കാലങ്ങളായി മാറ്റമില്ലാതെ തുടരുന്ന തോട്ടട സമാജ്വാദി കോളനി ഉള്‍പ്പെടുന്ന പ്രദേശത്തിൻ്റെ മാറ്റത്തിനു കൂടി വേണ്ടിയാണ് മത്സരിക്കുന്നതെന്ന് സ്നേഹ പറഞ്ഞിരുന്നു. എന്നാൽ, മത്സരത്തിൽ ജയിക്കാനായില്ല.
Post Your Comments