ചെന്നൈ : പ്രശസ്ത തമിഴ് നടന് ശിവാജി ഗണേശന്റെ മകനും, പ്രഭുവിന്റെ സഹോദരനും നടനും നിര്‍മ്മാതാവുമായ രാംകുമാര്‍ ഗണേശന് ബിജെപിയിലേയ്ക്ക് .ഇത് സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനവും ബിജെപി പ്രവേശനവും വ്യാഴാഴ്ചയുണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധനയാണ് ബിജെപിയിൽ ചേരാൻ കാരണമാണ് രാംകുമാര്‍ ഗണേശന് പറഞ്ഞു. 60 കളിൽ കോൺഗ്രസിന് പിന്തുണ നൽകുന്നതിനുമുമ്പ് ശിവാജി ഗണേശൻ ഡിഎംകെയെയാണ് പിന്തുണച്ചിരുന്നത് . ഇന്ദിരാഗാന്ധി ഭരണകാലത്ത് രാജ്യസഭാ അംഗമായി.
ആരുവടൈ നാള്, മൈ ഡിയര്‍ മാര്‍ത്താണ്ഡന്‍, ഇന്ദ്രകുമാര്‍, ബൂമെറാങ് എന്നീ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് രാംകുമാര്‍ ഗണേശന്. ചന്ദ്രമുഖി, കലൈജ്ഞന്, അസല്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
Post Your Comments