ഫൈസാബാദ് : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന നല്‍കി ഫൈസാബാദിലെ മുസ്ലിം സമൂഹം. കഴിഞ്ഞ ദിവസം പ്രദേശത്തെ രാംഭവനിലെത്തിയാണ് സംഭാവന നല്‍കിയത്.
” രാമന്‍ എല്ലാവരുടേതും കൂടിയാണ്. അതുപോലെ രാമക്ഷേത്രവും എല്ലാവരുടേതും കൂടിയാവും. ഞങ്ങള്‍ മുസ്ലിങ്ങളും വന്‍ തോതില്‍ ഈ ക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണയ്ക്കും. ” – അയോധ്യയിലെ മുസ്ലിം രാഷ്ട്രീയ മഞ്ച് മെമ്പറായ ഹാജി സയീദ് അഹ്മദ് പറഞ്ഞു.
” അയോധ്യയില്‍ ബാബറും മറ്റു മുഗള്‍ രാജാക്കന്മാരും ചെയ്തത് ശരിയായില്ല. ശ്രീരാമന്റെ അധ്യാപനങ്ങള്‍ വളരെ വിലപ്പെട്ടതാണ്. ശ്രീരാമന്‍ നമ്മുടെ രാജ്യത്തിന്റെ സ്വന്തമാണ്. അതുപോലെ ഞങ്ങളും ഈ രാജ്യക്കാരാണ്. രാമ രാജ്യക്കാരായ നമ്മളെല്ലാവരും ഒരുമിച്ചു നില്‍ക്കണം. മുസ്ലിങ്ങള്‍ തുര്‍ക്കിക്കാരോ ഇറാഖുകാരോ ഇറാനുകാരോ അല്ല. ഹിന്ദുക്കളും മുസ്ലിങ്ങളും സഹോദരന്മാരെ പോലെയാണ്. രാമന്‍ നമ്മുടെ മുന്‍ഗാമിയാണ്. ശ്രീരാമന്‍ പ്രവാചക തുല്യനാണ് ” – ഹാജി സയീദ് അഹ്മദ് കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഭാവന സ്വീകരിയ്ക്കാന്‍ രൂപീകരിച്ച നിധി സമര്‍പ്പണ അഭിയാനിലേക്ക് മുസ്ലിം സഹോദരന്മാര്‍ 5,100 രൂപ സംഭാവന ചെയ്‌തെന്ന് രാംഭവന്‍ പ്രസിഡന്റായ ശക്തി സിംഗ് അറിയിച്ചു. ഭാവിയില്‍ ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുസ്ലിങ്ങള്‍ കൂടുതല്‍
സഹകരിയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments