തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തില്‍, അതീവ സുരക്ഷ. ബിപിസിഎല്‍ പ്ലാന്റ് ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്നത് ഏറെ പ്രധാനമാണ്. പ്ലാന്റ് ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം കൊച്ചിയില്‍ ബിജെപി യോഗത്തിലും പങ്കെടുത്തേയ്ക്കും.
Read Also : രാജ്യത്ത് ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം
14ന് ബിജെപി കോര്‍ കമ്മറ്റി യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ മോദി പങ്കെടുത്തേയ്ക്കും എന്നാണ് വിവരം. മുതിര്‍ന്ന ബിജെപി നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പുരോഗതി നേതാക്കള്‍ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിയ്ക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രചാരണ യോഗത്തില്‍ പങ്കെടുക്കാന്‍ മോദി എത്തുമെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
Post Your Comments