KeralaNattuvarthaLatest NewsNews

ലോറി കടയിലേക്ക് ഇടിച്ചു കയറി ; ഡ്രൈവറിന് പരിക്ക്

ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം തെറ്റിയതാണെന്നാണ് പ്രാഥമിക നിഗമനം

കാഞ്ഞിരപ്പള്ളി :നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം. ദേശീയപാതയിൽ പഞ്ചായത്ത് വളവിൽ പുലർച്ചെ 2.30നായിരുന്നു അപകടം. ലോറി ഡ്രൈവർ വണ്ടിപ്പെരിയാർ സ്വദേശി പ്രദീപ് (29)നു അപകടത്തിൽ പരിക്കേറ്റു. ചാലക്കുടിയിൽ നിന്നു ലോഡുമായി വണ്ടിപ്പെരിയാർ ഭാഗത്തേക്കു പോവുകയായിരുന്ന ലോറി ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം തെറ്റിയതാണെന്നാണ് പ്രാഥമിക നിഗമനം.

റോഡിൽ മറ്റു വാഹനങ്ങളില്ലാതിരുന്നതിനാലും കടകളിൽ ആളില്ലാത്തതിനാലും വൻ ദുരന്തം ഒഴിവായി.വാഹനങ്ങളുടെ സ്പെയർ പാർട്സ് , തയ്യൽ മെഷീനുകൾ എന്നിവ വിൽക്കുന്ന രണ്ടു കടകളിലാണ് ലോറി ഇടിച്ചു കയറിയത്. രണ്ടു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button