ഇസ്രായേൽ : അഞ്ചു ദിവസത്തിനുള്ളിൽ കോവിഡ് വൈറസിനെ നശിപ്പിക്കുന്ന ഇൻഹേലറുമായി ഇസ്രായേൽ ശാസ്ത്രജ്ഞൻ. പ്രൊഫസർ നദ്രി ആബർ ആണ് ഈ അത്ഭുത ഇൻഹേലർ കണ്ടുപിടിച്ചത്.
ടെൽ അവീവ് സൗരാസ്കി മെഡിക്കൽ സെന്ററിൽ ഇൻഹേലർ പരീക്ഷിച്ച 30 രോഗികളിൽ 29 പേർക്കും വൈറസിൽ നിന്ന് അതിവേഗം സുഖം പ്രാപിക്കുകയും മൂന്ന് മുതൽ അഞ്ച് ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടുകയും ചെയ്തു . ഇൻഹേലറിന് 96 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നാണ് റിപ്പോർട്ട്.
പരീക്ഷണം വിജയിച്ച ശേഷം “അത്ഭുത കണ്ടുപിടുത്തം” എന്നാണ് നദ്രി ആബർ ഇതിനെ വിശേഷിപ്പിച്ചത്. ” എക്സോസോമുകളെ അടിസ്ഥാനമാക്കിയുള്ള ഒരു നൂതന ഉപകരണമാണിത്, ഇത് നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തി വൈറസിനെ ഇല്ലാതാക്കാൻ കഴിയും ” , നദ്രി പറഞ്ഞു.
“ഈ ഉപകരണം പൊതുജനങ്ങൾക്കിടയിൽ ഉപയോഗിക്കുന്നതിന് ദേശീയ അന്തർദേശീയ ആരോഗ്യ അധികാരികൾ അംഗീകരിക്കേണ്ടതുണ്ട്”, നദ്രി കൂട്ടിച്ചേർത്തു.
Post Your Comments