വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുഖത്തെ കരുവാളിപ്പ് പ്രധാനമായും വേനല്‍ക്കാലത്താണ് കൂടുന്നത്. കരുവാളിപ്പ് മാറാൻ ഇനി മുതൽ വീട്ടിൽ പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.
പപ്പായ ഹണി ഫേസ് പാക്ക്: മുഖത്തെ കരുവാളിപ്പ് മാറാന്‍ ഏറ്റവും മികച്ച ഫേസ് പാക്കാണിത്. അരക്കപ്പ് പഴുത്ത പപ്പായയുടെ പള്‍പ്പിനൊപ്പം അൽപം തേൻ ചേർത്ത് മിശ്രിതമാക്കുക. ശേഷം 15 മിനിറ്റ് മുഖത്തിടുക. നല്ല പോലെ ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.
മഞ്ഞൾ ഫേസ് പാക്ക്: ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മുഖത്തിടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാക്കാൻ സഹായിക്കും. നല്ല പോലെ ഉണങ്ങി കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക.
കുക്കുമ്പർ ഫേസ് പാക്ക്: ഒരു ടീസ്പൂൺ കാരറ്റ് ജ്യൂസും ഒരു ടീസ്പൂൺ വെള്ളരിക്ക ജ്യൂസും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക.ശേഷം 15 മിനിറ്റ് മുഖത്തും കഴുത്തിലും ഇടുക. ഉണങ്ങി കഴിഞ്ഞ ശേഷം തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകുക.
Post Your Comments