Latest NewsKeralaNews

“ജീവിക്കാനുള്ള പ്രതീക്ഷകൾ നഷ്ടപ്പെട്ടു , ദയാവധം അനുവദിക്കണം” ; മുഖ്യമന്ത്രിയോട് ലാസ്​റ്റ്​ ഗ്രേഡ്​ ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം : ജീവിക്കാനുള്ള പ്രതീക്ഷകൾ നഷ്ടപ്പെട്ട തങ്ങൾക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട്​ മുഖ്യമന്ത്രിക്ക് ലാസ്​റ്റ്​ ഗ്രേഡ്​ ഉദ്യോഗാർത്ഥികളുടെ കത്ത്​. ജോലി ​ലഭിച്ചില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കൽ മാത്രമേ മുന്നിലുള്ളൂവെന്ന്​ കാണിച്ചാണ്​ ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്ക്​ കത്തയച്ചത്​.

Read Also : കേരള സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

കടം വാങ്ങിയ പണം കൊണ്ട് മാതാപിതാക്കൾ പഠിപ്പിച്ചവരാണ് പലരും , ജീവിതത്തിന്റെ അവസാന പ്രതീക്ഷയായാണ് ഇവർ പി എസ് സിയെ കാണുന്നത് . അതുകൊണ്ട് തന്നെ ഈ സമരം നാടകമാണെന്ന വിമർശനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ്​ സമരപ്പന്തലിൽ ഉയരുന്നത്​.

രണ്ടരവർഷമായി അർഹമായ നിയമനം നൽകാത്തതിലുള്ള മനോവിഷമമാണ്​ ആത്മഹത്യ സമരരീതികളിലേക്ക്​ നീങ്ങിയത്​.രണ്ടരവർഷത്തിനിടെ തങ്ങൾ പോയിക്കാണാത്ത നേതാക്കളോ മന്ത്രിമാരോ ഇല്ല. നിയമപ്രകാരം നടന്നാൽ തന്നെ കഴിഞ്ഞ റാങ്ക്‌ ലിസ്​റ്റിനേക്കാൾ നിയമനം നടക്കാനുള്ള സാധ്യതയുണ്ടായിരുന്നെന്ന്​ ഭാരവാഹികൾ പറഞ്ഞു. ജോലി കിട്ടാൻ പാർട്ടി സെക്രട്ടറിയുടെ കാൽ വരെ പിടിക്കേണ്ട അവസ്ഥയാണിന്ന് .- ഭാരവാഹികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button