തിരുവനന്തപുരം : ജീവിക്കാനുള്ള പ്രതീക്ഷകൾ നഷ്ടപ്പെട്ട തങ്ങൾക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളുടെ കത്ത്. ജോലി ലഭിച്ചില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കൽ മാത്രമേ മുന്നിലുള്ളൂവെന്ന് കാണിച്ചാണ് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
Read Also : കേരള സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി
കടം വാങ്ങിയ പണം കൊണ്ട് മാതാപിതാക്കൾ പഠിപ്പിച്ചവരാണ് പലരും , ജീവിതത്തിന്റെ അവസാന പ്രതീക്ഷയായാണ് ഇവർ പി എസ് സിയെ കാണുന്നത് . അതുകൊണ്ട് തന്നെ ഈ സമരം നാടകമാണെന്ന വിമർശനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമരപ്പന്തലിൽ ഉയരുന്നത്.
രണ്ടരവർഷമായി അർഹമായ നിയമനം നൽകാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യ സമരരീതികളിലേക്ക് നീങ്ങിയത്.രണ്ടരവർഷത്തിനിടെ തങ്ങൾ പോയിക്കാണാത്ത നേതാക്കളോ മന്ത്രിമാരോ ഇല്ല. നിയമപ്രകാരം നടന്നാൽ തന്നെ കഴിഞ്ഞ റാങ്ക് ലിസ്റ്റിനേക്കാൾ നിയമനം നടക്കാനുള്ള സാധ്യതയുണ്ടായിരുന്നെന്ന് ഭാരവാഹികൾ പറഞ്ഞു. ജോലി കിട്ടാൻ പാർട്ടി സെക്രട്ടറിയുടെ കാൽ വരെ പിടിക്കേണ്ട അവസ്ഥയാണിന്ന് .- ഭാരവാഹികൾ പറഞ്ഞു.
Post Your Comments