Latest NewsKeralaNews

സെക്രട്ടറിയേറ്റിലെ മണ്ണെണ്ണ സമരത്തിനു പിന്നിൽ പ്രതിപക്ഷം, കൂടുതൽ നിയമനം നടത്തിയത് എൽഡിഎഫ് സർക്കാരെന്ന് തോമസ് ഐസക്

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ സമരത്തെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. സമരത്തിന് പിന്നിൽ പ്രതിപക്ഷമാണെന്നും, മനപൂർവം കുത്തിപ്പൊക്കി ഇളക്കി വിടുന്ന സമരമാണെന്നും അദ്ദേഹം ആരോപിച്ചു. യു ഡി എഫ് പ്രേരണയിൽ ചില ഉദ്യോഗാർത്ഥികൾ കരുക്കളായി മാറുകയാണ്. ഏറ്റവും കൂടുതൽ നിയമനങ്ങൾ നടത്തിയത് എൽ ഡി എഫ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇന്നലെയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ശ്രമം നടന്നത്. ജോലി അല്ലെങ്കില്‍ മരണം. ഒരാൾ ജീവൻ വെടിഞ്ഞാൽ മറ്റുള്ളവരുടെ കാര്യമെങ്കിലും പരിഗണിച്ചാലോ. ഇതായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി എത്തിയ ഉദ്യോഗാര്‍ഥികളുടെ നിലപാട്.

Read Also :   പിണറായി സർക്കാരിൻ്റെ ഏറ്റവും വലിയ നുണക്കഥയാണ് ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നിൽ പൊളിഞ്ഞു പോയത്; എം ടി രമേശ്

അതേസമയം ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരം ആരംഭിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. റാങ്ക് പട്ടികയുടെ കാലാവധി ദീർഘിപ്പിച്ചിട്ടുണ്ടെന്ന സർക്കാർ പ്രഖ്യാപനം തട്ടിപ്പാണെന്നും, റാങ്ക് പട്ടികയിൽ നിന്നുളള പകുതിപ്പേർക്ക് പോലും നിയമനം ലഭിക്കില്ലെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button