ടോക്യോ: ജപ്പാനിൽ മുങ്ങിക്കപ്പൽ വാണിജ്യ കപ്പലുമായി കൂട്ടിയിടിച്ച് അപകടം. ജപ്പാന്റെ സമുദ്ര പ്രതിരോധ സേനയുടെ മുങ്ങിക്കപ്പലാണ് വാണിജ്യ കപ്പലുമായി ജപ്പാന്റെ തെക്കന്‍ തീരത്ത് കൂട്ടിയിടിച്ചിരിക്കുന്നത് . തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്. 84 മീറ്റര്‍ നീളമുള്ള ‘സോര്യൂ’ മുങ്ങിക്കപ്പലാണ് എതിര്‍ ദിശയില്‍ സഞ്ചരിച്ച വാണിജ്യ കപ്പലിലേക്ക് ഇടിച്ച് കയറിയത്. ജപ്പാനിലെ തെക്കുപടിഞ്ഞാറന്‍ ദ്വീപായ ഷികോകുവിന് സമീപത്തായാണ് അപകടം നടന്നത്. മുങ്ങിക്കപ്പലിലെ ക്രൂ അംഗങ്ങളായ മൂന്ന് പേർക്ക് പരിക്കേറ്റു. കപ്പലിന്ചെറിയ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചതായും പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാൽ അതെസമയം നാവികസേന വാണിജ്യ കപ്പല്‍ തിരിച്ചറിഞ്ഞിട്ടില്ല. പക്ഷേ ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്ത ബള്‍ക്ക് കാരിയറായ ഓഷ്യന്‍ ആര്‍ടെമിസ് ആണെന്ന സൂചനയുള്ളതായി എന്‍എച്ച്‌കെ പബ്ലിക് ടെലിവിഷന്‍ പ്രതികരിക്കുകയുണ്ടായി.
Post Your Comments