പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് വിരമിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം പാര്‍ലമെന്റ് ചരിത്രത്തില്‍ തങ്ക ലിപികളാല്‍ അടയാളപ്പെടുത്തുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. തന്റെ ഏറ്റവും ശക്തനായ വിമര്‍ശകന്‍ രാജ്യസഭയില്‍ നിന്ന് വിരമിക്കുമ്പോള്‍ വിതുമ്പലോടെ യാത്രയയ്ക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ശോഭാ സുരേന്ദ്രന്റെ വാക്കുകള്‍: ”രാജ്യസഭ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് വിരമിക്കുമ്പോള്‍ പ്രധാനമന്ത്രി കണ്ഠം ഇടറി നടത്തിയ പ്രസംഗം ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തില്‍ തങ്ക ലിപികളാല്‍ അടയാളപ്പെടുത്തും. തന്റെ ഏറ്റവും ശക്തനായ വിമര്‍ശകന്‍ രാജ്യസഭയില്‍ നിന്ന് വിരമിക്കുമ്പോള്‍ വിതുമ്പലോടെ യാത്രയയ്ക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. കശ്മീരില്‍ നിന്നുള്ള അവസാനത്തെ രാജ്യസഭാ എംപി, വിടവാങ്ങല്‍ പ്രസംഗത്തില്‍ പോലും ഇന്ത്യന്‍ മുസ്ലിം എന്നു സ്വയം വിശേഷിപ്പിച്ച, കോണ്‍ഗ്രസുകാരനായ നേതാവിന് ആദരവിന്റെ കണ്ണീര്‍കണം സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി തന്നെയാണ് വിയോജിപ്പുകളോട് തുറന്ന മനസോടെ പ്രതികരിക്കാന്‍ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നത്.”
Read Also: ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ്ങിന്റെ വീട്ടിൽ മോഷണം
ഇന്നായിരുന്നു രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദിന്റെ വിടവാങ്ങല്‍. ഇരുവരും ഗുജറാത്തിലേയും ജമ്മുകശ്മീരിലേയും മുഖ്യമന്ത്രിമാര്‍ ആയിരിക്കുമ്പോഴുണ്ടായ അനുഭവം പങ്കുവെക്കുമ്പോഴാണ് മോദിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്.
‘തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ കുടുങ്ങിയ ഗുജറാത്തിലെ ജനങ്ങളെ സംരക്ഷിക്കാന്‍ ഗുലാം നബി ആസാദും പ്രണബ് മുഖര്‍ജിയും എടുത്ത പ്രയത്നം ഒരിക്കലും മറക്കില്ല. അന്ന് രാത്രി ഗുലാം നബി ജി എന്നെ വിളിച്ചു….’ കണ്ണ് നിറഞ്ഞതോടെ മോദി സംസാരം നിര്‍ത്തി വീണ്ടും തുടരുകയായിരുന്നു. ‘അധികാരം വരികയും പോവുകയും ചെയ്യും. എന്നാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം…’ ഇക്കാര്യം പറഞ്ഞുകൊണ്ട് മോദി ഗുലാം നബി ആസാദിനെ സല്യൂട്ട് ചെയ്യുകയായിരുന്നു. ‘വളരെ വികാര നിമിഷമായിരുന്നു. ആസാദ് സത്യസന്ധനായ സുഹൃത്താണ്. എനിക്ക് വര്‍ഷങ്ങളായി ഗുലാം നബി ആസാദിനെ അറിയാം. ആസാദ് രാഷ്ട്രീയമായി സജീവത്തില്‍ ഉണ്ടാവുകയും ഞാന്‍ മുഖ്യമന്ത്രി ആവാതിരുന്നതുമായ കാലത്തും ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന് ഒരു പാഷനുണ്ട്. അത് എല്ലാവര്‍ക്കും അറിയില്ല. പുന്തോട്ടം നിര്‍മ്മാണത്തില്‍ അദ്ദേഹം തല്‍പരനാണ്.’ നരേന്ദ്രമോദി പറഞ്ഞു.
Post Your Comments