തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് ബുധനാഴ്ച തുടങ്ങാനിരിക്കെ മേളയ്ക്കായി രജിസ്റ്റർ ചെയ്ത 20 പേർക്ക് കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നു. ടാഗോർ തീയേറ്ററിൽ നടത്തിയ പരിശോധനയിലാണ് ഇരുപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 1500 പേരെ പരിശോധിച്ചതിലാണ് ഇരുപത് പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാളെ കൂടി ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഡെലിഗേറ്റുകൾക്ക് കൊവിഡ് പരിശോധനയ്ക്ക് അവസരമുണ്ടാവും അതിനു ശേഷം എത്തുന്ന ഡെലിഗേറ്റുകൾ സ്വന്തം നിലയിൽ കൊവിഡ് പരിശോധന നടത്തേണ്ടി വരുന്നതാണ്.
കൊറോണ വൈറസ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇക്കുറി ചലച്ചിത്രമേള നടക്കുന്നത്. നാല് നഗരങ്ങളിലായി പല ഘട്ടങ്ങളിലായിട്ടാണ് ഇക്കുറി ചലച്ചിത്രമേള നടക്കുന്നതും. 2500 പേർക്കാണ് ആകെ പ്രവേശനം നൽകുന്നത്. വിവിധ തീയേറ്ററുകളിലായി ഇതുവരെ 2116 സീറ്റുകൾ ഇവിടെ ഒരുക്കിയിരിക്കുന്നത്. തീയേറ്ററുകളിലെ പകുതി സീറ്റിൽ മാത്രമാണ് പ്രവേശനം നൽകുന്നത്. മുൻകൂട്ടി റിസർവ് ചെയ്തായിരിക്കും പ്രവേശനം. സീറ്റ് നമ്പർ അനുസരിച്ചാവും ഡെലിഗേറ്റുകളെ ഇരുത്തുക. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍, നിശാഗന്ധി തുടങ്ങിയ തിയ്യറ്ററുകളിലാണ് സിനിമ കളിക്കുക.
Post Your Comments