റിയാദ്: സൗദിയിൽ 353 പേർക്ക് കൂടി പുതുതായി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രോഗമുക്തി നിരക്കിൽ കുറവുണ്ട്. രാജ്യത്താകെ 249 രോഗികൾ മാത്രമാണ് രോഗമുക്തി നേടിയിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളിലായി നാലു മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 370987 ആയിരിക്കുകയാണ്. ഇതിൽ 362062 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6410 ആയി. 2515 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 427 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക് 1.7 ശതമാനമാണ്.
Post Your Comments