KeralaLatest NewsNews

യുഡിഎഫ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയവരുടെ പട്ടിക ഇന്ന് വേണം; കണക്കുകള്‍വച്ച്‌ മറുപടി പറയാൻ തയ്യാറെടുത്ത്‌ മുഖ്യമന്ത്രി

ഇതുവരെ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത തസ്തികകള്‍, ഇനിയും റിപ്പോര്‍ട്ട് ചെയ്യാത്തവ എന്നിവയുടെ കണക്കും വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇതുവരെ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത തസ്തികകള്‍, ഇനിയും റിപ്പോര്‍ട്ട് ചെയ്യാത്തവ എന്നിവയുടെ കണക്കും വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: ഇടതു പക്ഷ സർക്കാർ നിയമന വിവാദത്തിൽ വലയുകയാണ്. ഈ അവസരത്തിൽ യുഡിഎഫ് സർക്കാർ സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം നല്‍കാന്‍ സര്‍ക്കാര്‍ വകുപ്പുകളോടും സ്ഥാപനങ്ങളോടും നിര്‍ദേശിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ്. ഇന്നുതന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

read also:രാമക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ സംഭാവന നൽകിയ സംഭവം : വിശദീകരണവുമായി സംഭാവന വാങ്ങിയ ആൾ

പ്രതിപക്ഷം ശക്തമായ രാഷ്ട്രീയ വിവാദമാക്കി നിയമന വിവാദത്തെ ഉയർത്തികൊണ്ടുവരുമ്പോൾ രാഷ്ട്രീയമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. അതിനു കണക്കുകള്‍വച്ച്‌ മറുപടി പറയാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കൂടാതെ ഇതുവരെ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത തസ്തികകള്‍, ഇനിയും റിപ്പോര്‍ട്ട് ചെയ്യാത്തവ എന്നിവയുടെ കണക്കും വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button