ന്യൂഡല്‍ഹി : കോവിഡ് വൈറസിനെ കണ്ടെത്താന്‍ നായ്ക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ഇന്ത്യന്‍ കരസേന. ലാബ്രഡോര്‍, തദ്ദേശീയ ഇനമായ ചിപ്പിപ്പരായ് എന്നീ വിഭാഗങ്ങളില്‍ പെട്ട നായ്ക്കളെയാണ് പരിശീലിപ്പിച്ചത്. വൈറസിനെ അപ്പോള്‍ തന്നെ കണ്ടെത്തുന്നതിനുള്ള പരിശീലമാണ് നല്‍കിയത്. പലയിടത്തും വൈറസ് ബാധ കണ്ടെത്തുന്നതിന് നായ്ക്കളുടെ സേവനം ആരംഭിച്ചതായും കരസേന അറിയിച്ചു.
വിയര്‍പ്പ്, മൂത്രം എന്നിവയുടെ സാമ്പിളുകള്‍ പരിശോധിച്ച് വൈറസിനെ കണ്ടെത്തുന്നതിനുള്ള പരിശീലനമാണ് നായ്ക്കള്‍ക്ക് നല്‍കിയത്. വൈറസ് ബാധയേറ്റ ശരീരത്തിലെ കോശങ്ങളില്‍ കാണുന്ന അസാധാരണത്വം പരിശോധിച്ചാണ് വൈറസ് ബാധ കണ്ടെത്തുന്നത്. വൈറസ് ബാധ കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ നായ്ക്കളുടെ സേവനം 95 ശതമാനം ഫലപ്രദമാണെന്ന് കരസേന അറിയിച്ചു. നായ്ക്കള്‍ക്ക് വൈറസ് ബാധ ഏല്‍ക്കാതിരിക്കാന്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേണല്‍ സുരേന്ദര്‍ സെയ്നി വ്യക്തമാക്കി.
Post Your Comments