റിയാദ്: സൗദിയില്‍ വാഹനങ്ങളില്‍ കൂടുതല്‍ പേര്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നതാണ്. ഒറ്റയ്ക്കും കുടുംബത്തിനൊപ്പവും സ്വന്തം വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമില്ല. എന്നാല്‍ അതേസമയം പൊലീസ് പരിശോധനാ സമയത്തും പുറമെയുള്ളവരോട് സംസാരിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമാണ്.
സ്വന്തം വാഹനത്തില്‍ ഒറ്റക്ക് സഞ്ചരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തിയാല്‍ പ്രശ്നമില്ല. സ്വന്തം കുടുംബമാണ് കൂടെയുള്ളതെങ്കിലും മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കില്ല. എന്നാല്‍ പൊലീസുദ്യോഗസ്ഥരോ പുറമെ നിന്നുള്ളവരോ സംസാരിക്കാനായി വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തിയാല്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ഇല്ലെങ്കില്‍ ആയിരം റിയാല്‍ ആണ് പിഴയായി നൽകേണ്ടത്.
Post Your Comments