NattuvarthaLatest NewsKeralaNews

നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനങ്ങൾ അടിച്ചു തകർത്ത സംഭവം ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്ഥാപനങ്ങളുടെ ചില്ലുകൾ അടിച്ച് തകർത്ത നിലയിലാണ്

നെടുങ്കണ്ടം: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്കു നേരെ നടന്ന ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ഞായറാഴ്ച രാത്രിയിലാണ് കിഴക്കേകവലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ തകർക്കാൻ ശ്രമം നടന്നത്. സ്ഥാപനങ്ങളുടെ ചില്ലുകൾ അടിച്ച് തകർത്ത നിലയിലാണ്.

വ്യാപാരികളുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരികയാണ്. ആക്രമണം നടത്തിയ വ്യക്തിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതി മദ്യലഹരിയിൽ ആക്രമണം നടത്തിയെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button