പെരുമ്പാവൂർ: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള ആർ.എസ്.എസ്. കാമ്പയിനിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. പങ്കെടുത്തെന്ന പേരിലുള്ള ചിത്രം വിവാദമായിരുന്നു. രാമക്ഷേത്രത്തിന്റെ മാതൃക സ്വീകരിക്കുന്ന ചിത്രം ആർ.എസ്.എസ്. ഭാരവാഹികളുടെ ഫെയ്സ് ബുക്കിലൂടെ പ്രചരിച്ചതോടെയാണ് കുന്നപ്പിള്ളി പുലിവാൽ പിടിച്ചത്.
തന്നെ തെറ്റിദ്ധരിപ്പിച്ച് ഫോട്ടോ എടുത്തതാണെന്നാണ് എം.എൽ.എ. നൽകുന്ന വിശദീകരണം. ഇരിങ്ങോൾ കാവിന്റെ ഭാരവാഹികളെന്നു പറഞ്ഞ് എത്തിയവരാണ് തന്നോട് 1000 രൂപ രൂപ സംഭാവന വാങ്ങുകയും ഫോട്ടോ എടുക്കുകയും ചെയ്തതെന്ന് എം.എൽ.എ. പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ എൽദോസ് കുന്നപ്പിള്ളിയിൽ നിന്നും സംഭാവന വാങ്ങിയ ആൾ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.
“സൂക്ഷിച്ചു നോക്കിയാൽ കൈയ്യിലിരിക്കുന്ന രാമക്ഷേത്രത്തിന്റെ ചിത്രം കാണാം.ചിത്രത്തിൽ കാണുന്നത് രാമക്ഷേത്രമാണെന്ന് അറിയാത്ത ആളാണ്, നൽകിയ രസീതിൽ എഴുതിയ ട്രസ്റ്റിന്റെ പേര് വായിക്കാൻ വകതിരിവു ഇല്ലാത്ത ആളാണ് എൽദോസ് കുന്നപ്പിള്ളി MLA എന്നും വിശ്വസിക്കുന്നില്ല”, വി എസ് അജേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം :
സൂക്ഷിച്ചു നോക്കിയാൽ കൈയ്യിലിരിക്കുന്ന രാമക്ഷേത്രത്തിന്റെ ചിത്രം കാണാം.ചിത്രത്തിൽ കാണുന്നത് രാമക്ഷേത്രമാണെന്ന് അറിയാത്ത ആളാണ്, നൽകിയ രസീതിൽ എഴുതിയ ട്രസ്റ്റിന്റെ പേര് വായിക്കാൻ വകതിരിവു ഇല്ലാത്ത ആളാണ് എൽദോസ് കുന്നപ്പിള്ളി MLA എന്നും വിശ്വസിക്കുന്നില്ല.
3 മണി ആയപ്പോൾ ബഹുമാനപെട്ട എം.എൽ എ യുടെ ഓഫീസിൽ പോയ സമയത്ത് അദ്ദേഹം ഇല്ലായിരുന്നു. അദ്ദേഹത്തെ കാണാൻ വേണ്ടി അപ്പോയിമന്റ് ചോദിച്ച സമയത്ത് അദ്ദേഹം പുറത്ത് പോയിരിക്കുകയാണെന്ന് പറഞ്ഞു അദേഹത്തിനെ ഫോൺ വിളിച് പി.എ അരുൺ തന്നു.വിഷയം ചോദിച്ച സമയത്ത് രാമക്ഷേത്രവുമായി ബന്ധപ്പെട്ടനു വന്നതാണെന്ന് പറഞ്ഞു.4:30 തിരികെ എത്തും, അപ്പോൾ കാണാം എന്ന് പറഞ്ഞു. നമ്മൾ കാര്യം പറഞ്ഞ സമയത്ത് അയോദ്ധ്യ ശ്രീരാമ ക്ഷേത്രനിർമാണവും ആയി ബന്ധപ്പെട്ട കാര്യമാണെണ് പറഞ്ഞു. അദ്ദേഹം ക്ഷേത്രനിർമാണത്തിന്റെ കാര്യങ്ങൾ എത്രത്തോളം ആയി എന്ന് അന്വേഷിച്ചു, നമ്മൾ ഇത് ആരംഭിക്കുന്നതെ ഉള്ളു ഇതിന്റെ വേണ്ടിയുള്ള മഹാസമ്പർക്കം കേരളം മുഴുവൻ നടന്നു വരികയാണെന്ന് പറഞ്ഞു.
അതിന് ശേഷം അദ്ദേഹം കാര്യങ്ങൾ അന്വേഷിച്ചു. അതിന് ശേഷം നമ്മൾ ധനസമാഹാരണത്തിന് വേണ്ടി കേരളം മുഴുവൻ ഇന്നലെ സമ്പർക്കം ആയിരുന്നു അതിന്റെ ഭാഗമായിട്ട് പ്രമുഖ വ്യക്തികളെ കാണാൻ വേണ്ടി വന്നതാണെന്ന് പറഞ്ഞു. ആ സമയത്ത് അദ്ദേഹം പണം തരാൻ തയ്യാറായി,1000 രൂപ മതിയോ എന്ന് അന്വേഷിച്ചു 1000 രൂപ ചെറിയ തുകയാണെന്ന് അദ്ദേഹം പറഞ്ഞു, കുഴപ്പം ഇല്ല നമ്മൾ അത് ചെയ്യുന്ന വ്യക്തിയുടെ മഹത്വമാണ് കാണുന്നതെന്നു അറിയിച്ചു.സംസാരിച്ചതിന് ശേഷം അദ്ദേഹം പണം തരാൻ വേണ്ടി തയ്യാറായി. പണം തന്നതിന് ശേഷം അദ്ദേഹതിനോട് ഫോട്ടോ എടുക്കുന്നതിൽ വിരോധം ഉണ്ടോന്ന് ചോദിച്ചു, ഫോട്ടോ എടുക്കാൻ അനുവാദം തന്നു.
നമ്മൾ ഫോട്ടോ എടുക്കാൻ നമ്മടെ കൂടെ ഉള്ള ഒരാളോട് തന്നെ പറഞ്ഞ സമയത്ത് അദ്ദേഹം പറഞ്ഞു ഇല്ല നിങ്ങൾ എല്ലാരും ഉണ്ടാവണം,എന്റെ ഒരു സ്റ്റാഫ് എടുക്കും എന്ന് പറഞ്ഞു.അദ്ദേഹം കൂടെ ഉള്ള ഒരു സ്റ്റാഫിനെ ഫോട്ടോ എടുക്കാൻ വേണ്ടി ഞങളുടെ കയ്യിൽ ഇരുന്ന ഫോൺ അദേഹത്തിന് കൊടുത്തു. റെസിപ്റ് അദ്ദേഹം ഒപ്പിട്ടതിനു ശേഷം കൊടുക്കുകയും,അതിന് ശേഷം അതിന്റെ കൂടെ ഉള്ള രാമക്ഷേത്രത്തിന്റെ രൂപരേഖയും റെസിപ്റ്റും നൽകി ആ ചിത്രം എടുക്കുകയും ചെയ്തു.ആ സമയത് അദ്ദേഹം എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.
പ്രമുഖ വ്യക്തികളുമായിട്ട് ഈ പറയുന്ന ധനസമാഹാരണത്തിന് വേണ്ടിയുള്ള സമർപ്പണ സമ്പർക്കത്തിൽ ഏർപ്പെടുന്ന നേരത്ത് നമ്മൾ അവരുമായി ചേർന്ന് നിന്ന് ഫോട്ടോ എടുക്കാറുണ്ട്. പല പ്രമുഖ വ്യക്തികളും ഇങ്ങോട്ട് ആവശ്യപ്പെടാറുണ്ട്.പലരും ഫ്രെയിം ചെയിതു വെക്കണമെന്നുള്ള നിലയിലുമൊക്കെ സംസാരിക്കാറുണ്ട് ആ നിലയിലെടുത്ത ഫോട്ടോയാണ്. ഇങ്ങനെ ഒരു വിവാദത്തിന് താല്പര്യമില്ല.നമ്മുടെ ഉദ്ദേശം രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് അവസാന ഭാരതീയന്റെയും ഒരു സമർപ്പണം ചെറിയത്തുകയെങ്കിൽ ചെറിയത്തുക സമർപ്പണം ചെയ്യിപ്പിക്കുക എന്നുള്ളതാണ്.
ജയ് ശ്രീരാം…
https://www.facebook.com/ajesh.kumarvs.79/posts/3648457468608761
Post Your Comments