
അങ്കമാലി: വനിത ഡോക്ടറെ കെട്ടിയിട്ട് 70 പവനും ഒരു ലക്ഷം രൂപയും കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതികളിലൊരാള്‍ അറസ്റ്റിലായി.
രണ്ടാമനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. മധുര സ്വദേശി സൗന്ദര്‍രാജി (59) നെയാണ് കഴിഞ്ഞദിവസം ചെങ്ങമനാട് പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തത്.സൗന്ദര്‍രാജിനെ അറസ്റ്റുചെയ്‌തെന്നും ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
Read Also : മിസ്‌കോളില്‍ തുടങ്ങിയ പ്രണയം കവര്‍ന്നത് ഒരു പെണ്‍കുട്ടിയുടെ ജീവന്‍
അത്താണിയില്‍ മാമ്പറ്റത്ത് പറുദീസയില്‍ ഡോ. ഗ്രേസ് മാത്യൂവിന്റെ വീട്ടിലാണ് 2019 ഫെബ്രുവരി 16-ന് രാത്രിയില്‍ കവര്‍ച്ച നടന്നത്. കവര്‍ച്ച നടത്തിയവരില്‍ പ്രധാനിയാണ് സൗന്ദര്‍രാജ്. ഇയാളെ ഏതാനും ദിവസം മുമ്പ് തെളിവെടുപ്പിനായി ഡോക്ടറുടെ വീട്ടില്‍ എത്തിച്ചിരുന്നു. കാലിലെ കൊലുസും കൈയില്‍ക്കിടന്ന രണ്ട് വളകളും മൂന്ന് മോതിരവും ഊരിയെടുത്തത് ഇയാളെന്നും ഡോക്ടര്‍ സ്ഥിരീകരിച്ചതായിട്ടാണ് സൂചന. ഒരു ലക്ഷത്തിഅറുപതിനായിരം രൂപ തനിക്ക് ലഭിച്ചെന്നും വീട്ടില്‍നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണം കൂട്ടാളി കോഴിക്കോട് ഒരാളെ വില്‍ക്കാന്‍ ഏല്‍പ്പിച്ചെന്നും സൗന്ദര്‍രാജ് പൊലീസിനോട് പറഞ്ഞു.
കുടവയറുള്ള ഒരാളും പൊക്കം കുറഞ്ഞ മറ്റൊരാളും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയത്. ഇവരിലൊരാള്‍ തന്നെ ബെഡ്ഡിലേയ്ക്ക് തള്ളി വീഴ്ത്തിയെന്നും, പുതപ്പുകൊണ്ട് മൂടിയ ശേഷം അവര്‍ തന്റെ കൈയില്‍പ്പിടിച്ച് നില്‍ക്കുകയായിരുന്നുവെന്നും അന്ന് ഡോക്ടര്‍ ഗ്രേസ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
ചെങ്ങമനാട് പ്രാഥമീകാരോഗ്യകേന്ദ്രത്തിലാണ് ഡോ. ഗ്രേസ്സ് ജോലി ചെയ്യുന്നത്. വീടിന്റെ പിന്‍വശത്തെയും കിടപ്പുമുറിയുടെയും കതകിന്റെ കുറ്റികള്‍ ഇളക്കി മാറ്റിയാണ് രണ്ടംഗ കവര്‍ച്ച സംഘം അകത്തുകടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
Post Your Comments