കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി വ്യക്തമാക്കിയിരുന്നു. ധർമ്മജന് കോൺഗ്രസ് പച്ചക്കൊടി കാണിച്ചതായി റിപ്പോർട്ടുകളുണ്ട്. യുവാക്കളെയും പുതുമുഖങ്ങളെയും പരിജനിക്കുന്നതിന്റെ ഭാഗമായിട്ടാണ് ധർമ്മജനെയും കോൺഗ്രസ് തെരഞ്ഞെടുത്തത്. ധർമ്മജനെ ബാലുശ്ശേരിയിലോ വൈപ്പിനിലോ സ്ഥാനാർത്ഥിയായി നിർത്താമെന്നാണ് യു ഡി എഫ് തീരുമാനം.
Also Read:കൂടുതൽ അഴിമതി പുറത്ത് , എസ് എഫ് ഐ നേതാവിന് വേണ്ടി പട്ടികജാതി സംവരണം പോലും അട്ടിമറിച്ചു
സിപിഎം ശക്തി കേന്ദ്രമായ ബാലുശേരിയിൽ ധർമ്മജനെ പരീക്ഷിക്കാനായിരുന്നു കോൺഗ്രസ് ആദ്യം തീരുമാനിച്ചത്. എന്നാൽ, ദളിത് കോൺഗ്രസ് ഇതിനെതിരെ രംഗത്ത് വന്നതോടെ, എറണാകുളത്തെ വൈപ്പിൻ ധർമ്മജന് നൽകിയാലോ എന്നൊരു ആലോചനയും നേതൃത്വം നടത്തുന്നുണ്ട്. കോൺഗ്രസ്സിന് വിജയ സാധ്യത തീരെ കുറവായ ഇടങ്ങളാണ് ബാലുശ്ശേരിയും വൈപ്പിനും. ഇവിടെ എവിടെയെങ്കിലും ധർമ്മജനെ നിർത്തിയാൽ മതിയെന്നാണ് കോൺഗ്രസ് തീരുമാനം. ഉന്നതർക്കെതിരെ പരീക്ഷിക്കാൻ പറ്റുന്ന തുറുപ്പു ചീട്ടായിട്ടാണ് കോൺഗ്രസ്സ് ധർമ്മജനെ കാണുന്നത്. അതുകൊണ്ടാണ് സി പി എമ്മിന് ബലസ്വാധീനമുള്ള ഈ സ്ഥലങ്ങളിൽ ധർമ്മജനെ നിർത്തിയാലോ എന്ന ആലോചന കോൺഗ്രസ് നടത്തുന്നത്.
Also Read:വാഹനമിടിച്ച് ഗർഭിണിയായ പൂച്ച ചത്തു, കുഞ്ഞുങ്ങളെ സിസേറിയൻ ചെയ്ത രക്ഷപെടുത്തി; ഹരിദാസിന് കൈയ്യടി
അതേസമയം സംവരണ മണ്ഡലമായ ബാലുശ്ശേരിയിൽ ഉയർന്നുവന്ന പ്രശ്നങ്ങൾ മറികടന്നാൽ മാത്രമേ ധര്മജന് മത്സരിക്കാനാവൂ. ധർമ്മജനെതിരെ ദളിത് കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. ധർമ്മജൻ വേണമെങ്കിൽ പിണറായി വിജയനെതിരെ മത്സരിക്കട്ടെയെന്നും ദളിത് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിയുടെ ടീം എത്തി വിജയ സാധ്യത പരിശോധിച്ച ശേഷമായിരിക്കും ധർമ്മജന് സീറ്റ് നൽകുക. നടനെതിരെ സംവരണ മണ്ഡലമായ ബാലുശേരിയിൽ ദളിത് കോൺഗ്രസ് തന്നെ രംഗത്തുവന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നീക്കം.
Post Your Comments