ഡെറാഡൂൺ : അപ്രതീക്ഷിത പ്രളയത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ്. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കവെ മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ഒരു ടണലിൽ കുരുങ്ങിയ ആളെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.
ദുരന്തഭൂമിയിൽ ആദ്യമെത്തിയത് ഇന്തോ-ടിബറ്റൻ അതിർത്തി സുരക്ഷാസേനയായിരുന്നു. തപോവൻ ജലവൈദ്യുത പദ്ധതിയ്ക്ക് സമീപത്തെ ടണലിലാണ് ഇവിടുത്തെ ജോലിക്കാരനായ ജീവനക്കാരൻ കുടുങ്ങിക്കിടന്നത്. ഇയാളെ സുരക്ഷിതമായി പുറത്തെത്തിച്ച് സന്തോഷത്തോടെ ആരവം മുഴക്കുന്ന സേനാംഗങ്ങളാണ് വീഡിയോയിൽ.
#WATCH | Uttarakhand: ITBP personnel rescue one person who was trapped in the tunnel near Tapovan dam in Chamoli.
Rescue operation underway.
(Video Source: ITBP) pic.twitter.com/RO91YhIdyo
— ANI (@ANI) February 7, 2021
തപോവൻ വൈദ്യുതി പദ്ധതി മേഖലയ്ക്ക് സമീപത്തായിരുന്നു മഞ്ഞുമലയിടിഞ്ഞത്. ഇവിടെ കുടുങ്ങിയ 12പേരെ പുറത്തെത്തിച്ചിട്ടുണ്ട്. ഏഴ് മൃതദേഹങ്ങളും കണ്ടെടുത്തു. ഇവിടെ നിന്നും കാണാതായ 125ഓളം തൊഴിലാളികൾ മരണപ്പെട്ടുവെന്ന ആശങ്കയുണ്ട്. ഏതായാലും പ്രദേശത്ത് രക്ഷാദൗത്യം പുരോഗമിക്കുകയാണ്. അപകടമേഖലയിൽ നിന്നും ഇതുവരെ 14 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
Post Your Comments