ഇംഗ്ലണ്ടിനെതിരായി കളിക്കുന്ന ചെന്നൈ ടെസ്റ്റ് മാച്ച് തുക ഉത്തരാഖണ്ഡ് രക്ഷാപ്രവർത്തനങ്ങൾക്കായി നൽകുമെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയത്തിൽ 200ലധികം ആളുകളെ കാണാതായി. പ്രളയത്തിൽ അളകനന്ദ അണക്കെട്ടു തകരുകയും, ഋഷിഗംഗ ജല വൈദ്ദുത പദ്ധതിക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
Also Read:നൂറിലധികം വാഹന അകമ്പടിയോടെ ശശികല; റാലിയ്ക്കിടെ കാറുകൾക്ക് തീപിടിച്ചു
13 ഗ്രാമങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രണ്ടു തുരങ്കങ്ങളിലായി നൂറോളം ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം. ഹിമപാതം റോഡുകൾ തകർത്തതിനെ തുടർന്ന് ഗ്രാമങ്ങൾ ഒഴിപ്പിക്കാൻ അധികാരികൾ നിർബന്ധിതരായി. ഐടിബിപിയിൽ നിന്നുള്ള സംഘത്തെയും ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. കരസേന ആറ് നിരകളും നേവി ഏഴ് മുങ്ങൽ വിദഗ്ദ്ധ സംഘങ്ങളെയും രക്ഷാപ്രവർത്തനത്തിന് അയച്ചിട്ടുണ്ട്.
Post Your Comments