KeralaLatest NewsNews

യുഡിഎഫ് ശബരിമല വിഷയം ഉയര്‍ത്തുന്നതില്‍ എല്‍ഡിഎഫിന് ആശങ്കയില്ല : കാനം രാജേന്ദ്രന്‍

വിശ്വാസികളെ ചേര്‍ത്തു നിര്‍ത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

തിരുവനന്തപുരം : യുഡിഎഫ് ശബരിമല വിഷയം ഉയര്‍ത്തുന്നതില്‍ എല്‍ഡിഎഫിന് ആശങ്കയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാവരും വിശ്വാസികള്‍ക്കൊപ്പം ആകണമെന്ന് എന്തിന് നിര്‍ബന്ധിയ്ക്കുന്നുവെന്നും ലോക്‌സഭാ തോല്‍വിയ്ക്ക് കാരണം ശബരിമല അല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയം യുഡിഎഫ് വീണ്ടും തിരഞ്ഞെടുപ്പ് പ്രചരണായുധമാക്കി മാറ്റിയതോടെയാണ് പ്രതികരണവുമായി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്.

” തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ യുഡിഎഫ് ശബരിമല വിഷയം ഉയര്‍ത്തുന്നതില്‍ ആശങ്കയില്ല. എല്ലാവരും വിശ്വാസികള്‍ക്കൊപ്പം ആകണമെന്ന് എന്തിന് നിര്‍ബന്ധിയ്ക്കുന്നു. വിശ്വാസികള്‍ക്ക് വിശ്വാസവുമായി മുന്നോട്ട് പോകാം. ഇടത്പക്ഷം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പമാണ്. വിശ്വാസികളെ ചേര്‍ത്തു നിര്‍ത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയമല്ല. ലോക്‌സഭയിലെ തോല്‍വിയ്ക്ക് കാരണം ശബരിമലയല്ല. വൈരുദ്ധ്യാത്മക ഭൗതികവാദവും വിശ്വാസവും തമ്മില്‍ ബന്ധമില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം കാലഹരണപ്പെട്ടതാണെന്ന് പറയാനാകില്ല. കാലഹരണപ്പെട്ടെന്ന് എം.വി ഗോവിന്ദന്‍ പറയുമെന്ന് കരുതുന്നില്ല” – കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button