Life Style

ജങ്ക് ഫുഡ് കഴിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

 

ഫാസ്റ്റ് ഫുഡ് ഒട്ടും ഇഷ്ടമില്ലാത്തവര്‍ ഇന്ന് വിരളമായിരിക്കും. വ്യത്യസ്ത തരം ഫാസ്റ്റ് ഫുഡ് ഇന്ന് എവിടെയും ലഭ്യമാണ്. ചിലര്‍ എന്നും കഴിക്കാറുള്ളവരായിരിക്കും. ചിലര്‍ ഇഷ്ട്ടം കൊണ്ട് കഴിക്കുന്നവരാകും എന്നാല്‍ ചിലര്‍ ജോലി തിരക്കിനിടയില്‍ സമയമില്ലാത്തതിനാല്‍ ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരാകും. ഫാസ്റ്റ് ഫുഡ് അധികം കഴിക്കുന്നത് ഒട്ടും നല്ലതല്ലയെന്ന് അറിയുന്നവരുമാകും നമ്മള്‍. വല്ലപ്പോഴും ഇവ കഴിക്കുന്ന കൊണ്ടു തെറ്റില്ല.

നമ്മുടെ പാകത്തിനായിരിക്കില്ല പലപ്പോഴും ഇവയില്‍ പഞ്ചസാരയും ഉപ്പുമൊക്കെ ഉണ്ടാവുക. വളരെ ഉയര്‍ന്ന തോതില്‍ കലോറികളും പഞ്ചസാരയും ഉപ്പുമൊക്കെ ഇവയില്‍ കാണാം. അതുകൊണ്ടുതന്നെ ഇവ സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല. ഹോട്ടലുകളില്‍ നിന്ന് വാങ്ങുന്ന ഇത്തരം ഫാസ്റ്റ് ഫുഡില്‍ അടങ്ങിയിരിക്കുന്ന കൃത്രിമ പദാര്‍ത്ഥങ്ങളും അവയുടെ അനാരോഗ്യകരമായ പാചകരീതിയും പില്‍ക്കാലത്ത് വില്ലനായി മാറാം. കുറഞ്ഞ പോഷകമൂല്യമുള്ള ഭക്ഷണപദാര്‍ഥങ്ങളാണ് പലപ്പോഴും ഫാസ്റ്റ് ഫുഡില്‍ ഉള്‍പ്പെടുത്തുന്നത്.

ഫാസ്റ്റ് ഫുഡിന്റെ ദോഷങ്ങള്‍

1) കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കൂടാനും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാനും കാരണമാകും.

2) നേരത്തെ സൂചിപ്പിച്ച പോലെ വളരെ ഉയര്‍ന്ന തോതില്‍ കലോറികളും പഞ്ചസാരയും അടങ്ങിയിരിക്കുന്നതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം ഉയരാന്‍ കാരണമാകും. പ്രത്യേകിച്ച് വണ്ണം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ ഹോട്ടല്‍ ഭക്ഷണം പൂര്‍ണ്ണമായി ഒഴിവാക്കി, വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കാരണം ഫാസ്റ്റ് ഫുഡ് കൂടുതല്‍ കഴിക്കാന്‍ പ്രേരിപ്പിക്കും. ഇത് വണ്ണം കൂടാന്‍ കാരണമാകാം.

3) പലപ്പോഴും ഫാസ്റ്റ് ഫുഡില്‍ ഫൈബറിന്റെ അളവ് കുറവായിരിക്കും. കൂടാതെ കാര്‍ബോഹൈട്രേറ്റിന്റെ അളവും പഞ്ചസാരയുടെ അളവും കൂടുതലാകാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനും അതുവഴി ടൈപ്പ് 2 പ്രമേഹം വരാനുമുള്ള സാധ്യത കൂടാനും കാരണമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

4) ചില വിറ്റാമിനുകളുടെ കുറവ് ഉണ്ടാകാനും ഫാസ്റ്റ് ഫുഡ് ശീലം കാരണമാകും. അതിനാല്‍ പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാന്‍ ശ്രമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button