നമ്മള്‍ എല്ലാവരും പേടിയോടെ നോക്കികാണുന്ന രോഗമാണ് കാന്‍സര്‍. ശരീരത്തിലെ ചില കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന രോഗമാണ് കാന്‍സര്‍. കൃത്യസമയത്ത് രോഗനിര്‍ണയം നടത്തി ചികിത്സ തേടലാണ് കാന്‍സര്‍ പ്രതിരോധത്തില്‍ പ്രധാനം.
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ അവ നിസ്സാരമാക്കാതെ മതിയായ ടെസ്റ്റുകള്‍ നടത്തി കാന്‍സറാണോ എന്ന് ഉറപ്പുവരുത്തണം. ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും കാന്‍സര്‍ വരാനുള്ള സാധ്യത 70 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ചില ഭക്ഷണങ്ങള്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ടിന്നിലടച്ച ഭക്ഷ്യവസ്തുക്കളില്‍ പല തരത്തിലുള്ള പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നു. ഇത് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും. കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റ് ഭക്ഷണങ്ങളെ കുറിച്ചറിയാം…
ഒന്ന്…
ചുവന്നതും സംസ്‌കരിച്ചതുമായ മാംസം അമിതമായി കഴിക്കുന്നത് 18 ശതമാനം കുടല്‍ കാന്‍സര്‍ കേസുകള്‍ക്ക് കാരണമാകുന്നു. സംസ്‌കരിച്ച മാംസത്തെ ലോകാരോഗ്യ സംഘടന ക്ലാസ് 1 കാര്‍സിനോജന്‍ ആയി തരംതിരിച്ചിട്ടുണ്ട്. സംസ്‌കരിച്ച മാംസത്തില്‍ ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങള്‍ പറയുന്നു. അവ അര്‍ബുദത്തിന് കാരണമാകുന്നു.
രണ്ട്…
മദ്യപാനം കാന്‍സറിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്വാസനാളം, അന്നനാളം എന്നിവയിലെ അര്‍ബുദങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.
മൂന്ന്…
കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഒന്നാണ് കോളകള്‍. അമിത മധുരവും മറ്റു രാസവസ്തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍, കാന്‍സറിന് കാരണമാകുന്ന പാനീയമാണ്.
നാല്…
എണ്ണമയമുള്ള ഭക്ഷണങ്ങളില്‍ പലപ്പോഴും പൂരിത കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളും അടങ്ങിയിട്ടുണ്ട്. അമിതമായി കഴിക്കുമ്പോള്‍ അവ ആരോഗ്യകരമല്ല. സ്തനാര്‍ബുദം, വന്‍കുടല്‍ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ള ചിലതരം കാന്‍സറുകളുടെ ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
അഞ്ച്…
ജങ്ക് ഫുഡ് ദിവസവും കഴിക്കുന്നതും കാന്‍സര്‍ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഉദരകാന്‍സറിന് ഇത് പ്രധാന കാരണമായി മാറുന്നു.
Post Your Comments