ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്തുന്നതിനുളള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സംഭവ സ്ഥലത്ത് തിരച്ചിൽ തുടരുന്നത്. അതേസമയം ആഭ്യന്ത്ര മന്ത്രി അമിത് ഷാ ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. അദ്ദേഹമായിരിക്കും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുക.
രക്ഷാപ്രവർത്തനത്തിനായി കര, നാവിക, വ്യോമ സേനകളും ദേശീയ ദുരന്ത നിവാരണ സേനയും ഐടിബിപിയും ഏകോപിച്ച് പ്രവർത്തിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 16 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ ആറ് പേർക്ക് നിസ്സാര പരിക്കുകൾ ഏറ്റിരുന്നു.
കനത്തമഴയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് മഞ്ഞുമല ഇടിഞ്ഞു വീണ് ഉത്തരാഖണ്ഡിലെ ചമോലിയിൽ വൻ ദുരന്തമുണ്ടായത്. അളകനന്ദ നദി ഒഴുകുന്ന പ്രധാന മേഖലകളെല്ലാം പാടേ തകര്‍ന്നു, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒലിച്ചുപോയി. മിന്നല്‍ പ്രളയത്തില്‍ മുങ്ങിപ്പോയ ജോഷിമഠ് റോഡ് തുറന്നു. ഇവിടെ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്തതായി ഡി.ആര്‍.ഒ. അറിയിച്ചു.
Post Your Comments