Latest NewsNewsIndia

കത്വ കേസില്‍ 14,35,000 രൂപ നല്‍കിയെന്ന് യൂത്ത് ലീഗിന്റെ വാദം പൊളിയുന്നു

ഇരയുടെ കുടുംബത്തിന് കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് അഭിഭാഷക

കോഴിക്കോട്: 14,35,000 രൂപ നല്‍കിയെന്ന് യൂത്ത് ലീഗിന്റെ വാദം പൊളിയുന്നു. കത്വ കേസില്‍ ഇരയുടെ കുടുംബത്തിന് നിയമസഹായം നല്‍കുന്നതിനായി യൂത്ത് ലീഗ് പണപ്പിരിവ് നടത്തിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. എന്നാലിപ്പോള്‍ ഇതുമായിബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ അഭിഭാഷക ദീപിക സിങ് രജാവത്ത് പറയുന്നത്.

Read Also :എം ബി രാജേഷിന്റെ ആരോപണത്തിനെതിരെ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗം ഡോ. ഉമര്‍ തറമേല്‍

കത്വ കേസിലെ അഭിഭാഷകര്‍ക്ക് 9,35,000 രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. എന്നാല്‍ പണം നല്‍കിയെന്ന് പറയുന്ന അഭിഭാഷകനായ മുബീന്‍ ഫറൂഖിക്ക് കേസിന്റെ നടത്തിപ്പില്‍ യാതൊരു ബന്ധവും ഇല്ലെന്നും ദീപിക സിങ് രജാവത്ത് പറഞ്ഞു. കേസ് പൂര്‍ണ്ണമായും താന്‍ സൗജന്യമായിട്ടാണ് നടത്തുന്നത്. കേരളത്തില്‍ നിന്ന് പണമൊന്നും ലഭിച്ചിട്ടില്ല. പണം ലഭിച്ചെന്ന് പറയുന്നത് ആശ്ചര്യജനകമാണെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

കത്വ കേസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നല്‍കിയെന്നായിരുന്നു യൂത്ത് ലീഗിന്റെ അവകാശവാദം. ഇതിനായി കേസ് കോഡിനേറ്റ് ചെയ്യുന്ന മുബീന്‍ ഫാറൂഖിയുമായി ബന്ധപ്പെട്ടെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍ മുബീന്‍ ഫാറൂഖി കേസുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും ഹാജരായിട്ടില്ലെന്നാണ് ദീപിക സിങ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button