
തൃശൂര്‍ : വാട്‌സാപ്പില്‍ മെസേജ് അയക്കുമ്പോഴുള്ള 3 ചുവപ്പ് ടിക്കിനെ കുറിച്ച് പ്രചരിയ്ക്കുന്നത് വ്യാജ സന്ദേശമെന്ന് പൊലീസ്. ‘വാട്‌സാപ്പ് മെസേജ് അയക്കുമ്പോള്‍ 3 ചുവപ്പ് ടിക്ക് (ശരി ചിഹ്നം) പ്രത്യക്ഷപ്പെട്ടാല്‍ നിങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടി ആരംഭിച്ചെന്നു മനസ്സിലാക്കുക. കോടതിയുടെ സമന്‍സ് ഉടന്‍ ലഭിക്കും.’ – ഇത്തരത്തിലുള്ള സന്ദേശമായിരുന്നു വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിച്ചത്.
എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വാട്‌സാപ്പ് ഉപയോഗത്തിന്റെ കാര്യത്തില്‍ നാളെ നടപ്പാക്കാന്‍ പോകുന്ന പുതിയ നിയമങ്ങള്‍ എന്ന തലക്കെട്ടോടെയാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. ‘വാട്‌സാപ്പ് സന്ദേശത്തിനൊപ്പം 3 നീല ടിക്ക് കണ്ടാല്‍ നിങ്ങളുടെ മെസേജ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതായി മനസ്സിലാക്കാം. 2 നീലയും 1 ചുവപ്പും കണ്ടാല്‍ സര്‍ക്കാര്‍ നിങ്ങളെ നിരീക്ഷിയ്ക്കുന്നു എന്ന് മനസ്സിലാക്കാം. 3 ചുവപ്പ് കണ്ടാല്‍ സമന്‍സ് അയച്ചു കഴിഞ്ഞു എന്നു മനസ്സിലാക്കാം.’ – തുടങ്ങിയ വ്യാജ സന്ദേശങ്ങളാണ് പ്രചരിയ്ക്കുന്നത്.
എല്ലാ വാട്‌സാപ്പ് മെസേജുകളും കോളുകളും സര്‍ക്കാര്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ വിരുദ്ധ സന്ദേശങ്ങള്‍ ഇടുകയോ പ്രചരിപ്പിയ്ക്കുകയോ ചെയ്യുന്നത് ശിക്ഷ ലഭിയ്ക്കാന്‍ ഇടയാക്കുമെന്നും സന്ദേശങ്ങളിലുണ്ട്. എന്നാല്‍ സന്ദേശങ്ങള്‍ വാസ്തവമല്ലെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സിറ്റി പൊലീസ് അറിയിച്ചു.
Post Your Comments