പല തരത്തിലുള്ള വെഡ്ഡിംഗ് ഫോട്ടോഗ്രഫി സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. എന്നാൽ ഇപ്പോൾ ആത്മഹത്യാ മോഡൽ വെഡ്ഡിംഗ് ഫോട്ടോഗ്രഫിയാണ് വൈറലായിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ ആറ്റിൽ ചാടി ജീവനൊടുക്കിയ കമിതാക്കളും അവർക്കരികിൽ ഉള്ള ആൾക്കാരും എന്ന തോന്നലാണ് വീഡിയോയിൽ കാണുന്നത്.
രണ്ടു പേരുടെയും കാലുകൾ വള്ളികൊണ്ട് കൂട്ടിക്കെട്ടി, ചുറ്റും ചപ്പുചവറുകൾ നിറഞ്ഞ്, ജീവനില്ലാത്ത പോലെ വെള്ളത്തിൽ കിടക്കുകയാണ് ഈ നവ വരനും വധുവും. ഇരുവരെയും അരയിൽ ചേർത്തു കെട്ടിയിട്ടുണ്ട്. ജീവനൊടുക്കിയ ശേഷം ശരീരങ്ങൾ കരയിൽ അടിഞ്ഞ പോലെയാണ് ഈ വീഡിയോയുടെ ചിത്രീകരണം.അതേസമയം ഇത്തരമൊരു ‘കടുംകൈ’ ചെയ്ത ദമ്പതികളെ പലരും വിമർശിച്ചു കൊണ്ട് എത്തിയിട്ടുണ്ട്.
Post Your Comments