Latest NewsKeralaNews

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ 50ശതമാനം വരെ വനിതാ മന്ത്രിമാര്‍ : ശശി തരൂര്‍

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ എത്ര വനിതകളെ മന്ത്രിയാക്കുമെന്ന ചോദ്യത്തോടായിരുന്നു തരൂരിന്റെ പ്രതികരണം

തിരുവനന്തപുരം : യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയില്‍ വനിതാ സംവരണം പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദ്ദേശങ്ങള്‍ക്കായി യുവ ജനങ്ങളുമായി നടത്തുന്ന മുഖാമുഖം പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ എത്ര വനിതകളെ മന്ത്രിയാക്കുമെന്ന ചോദ്യത്തോടായിരുന്നു തരൂരിന്റെ പ്രതികരണം. കൂടുതല്‍ വനിതകളെ ജയിപ്പിച്ചാല്‍ അമ്പത് ശതമാനം വരെ പരിഗണിക്കാമെന്നും ശശി തരൂര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രകടന പത്രിക കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് അഭിപ്രായ രൂപീകരണത്തിന് യുവജനങ്ങളുമായി ശശി തരൂര്‍ സംവദിക്കുന്നത്.

പരിസ്ഥിതി, വിദ്യാഭ്യാസം, ഐ.ടി, ടൂറിസം തുടങ്ങിയ മേഖലകളില്‍ നിന്നും നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. വിശദമായ അഭിപ്രായ രൂപീകരണത്തിനായി ശശി തരൂരും, ബെന്നി ബെഹ്‌നാനും അടങ്ങുന്ന സംഘം സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ യുവ ജനങ്ങളുമായി സംവദിയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button