ന്യൂഡൽഹി : ട്വിറ്റർ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി മഹിമ കൗൾ രാജിവച്ചു. ട്വിറ്ററിന്റെ സീനിയർ എക്സിക്യൂട്ടീവാണ് ശനിയാഴ്ച ഈക്കാര്യം സ്ഥിരീകരിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് ട്വിറ്ററിൻ്റെ ഔദ്യോഗിക വിശദീകരണം. അതേസമയം കുറച്ച് കാലത്തേക്ക് വിശ്രമിക്കാനാണ് താൻ രാജിവച്ചതെന്നാണ് കൗൾ പറയുന്നത്.
2015 ലായിരുന്നു മഹിമ കൗൾ ട്വിറ്ററിൽ ചേർന്നത്. “farmers genocide” എന്ന ഹാഷ്ടാഗുമായി ബന്ധപ്പെട്ട ട്വീറ്റുകൾ ഒഴിവാക്കാതെ ഇന്ത്യൻ നിയമം ലംഘിച്ചു എന്ന ആരോപണം ട്വിറ്ററിനെതിരെ നിലനിൽക്കുന്ന സമയത്താണ് കൗളിന്റെ രാജി.
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയും പ്രചോദനവുമായി എന്ന് കാണിച്ച് താല്കാലികമായി പിന്‍വലിച്ച അക്കൗണ്ടുകള്‍ വീണ്ടും സജീവമാകാന്‍ അനുവാദം നല്‍കിയതിനും, കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ഹാഷ്ടാഗുകളും ട്വീറ്റുകളും നീക്കം ചെയ്യണമെന്ന ആവശ്യം പരിഗണിക്കാത്തതിനും ഇന്ത്യന്‍ സര്‍ക്കാരിന്റെ എതിര്‍പ്പ് ട്വിറ്റര്‍ മേധാവി നേരിട്ടിരുന്നു.
Post Your Comments