ന്യൂഡല്‍ഹി: ജനുവരിയിലെ കണക്കു പ്രകാരം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര് ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ‘ടെലഗ്രാം’ ആണ്. സെന്‍സര്‍ ടവര്‍ പുറത്തുവിട്ട റിപ്പോർട്ടിലാണിത് വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ലഭിച്ചത് ഇന്ത്യയില്‍ നിന്നാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത് .
Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; നാല് യുവാക്കൾ കൂടി അറസ്റ്റിൽ
പട്ടികയില്‍ ടെലഗ്രാം വാട്സാപ്പിനെ പിന്നിലാക്കി. വാട്സാപ്പ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. 6.3 കോടി ഉപഭോക്താക്കളാണ് ജനുവരിയില്‍ ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 24 ശതമാനം ഇന്ത്യയില്‍ നിന്നാണ്. ടെലഗ്രാമിന് ഇന്ത്യയില്‍ ജനപ്രീതിയേറുന്നതിൻറ്റെ ലക്ഷണമാണിതെന്നാണ് സെന്‍സര്‍ ടവറിൻറ്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇന്തൊനീഷ്യയ്ക്കാരാണ് ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തവരില്‍ രണ്ടാം സ്ഥാനക്കാർ.
Read Also: കോൺഗ്രസ് രക്ഷപെടണമെങ്കിൽ രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് ഭൂപേഷ് ബാഗല്
ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തവരുടെ എണ്ണത്തില്‍ കഴിഞ്ഞ ജനുവരിയേക്കാള്‍ 3.8 ഇരട്ടി വര്‍ധനവുണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളില്‍ ടിക് ടോക്ക് ആണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ളത് സിഗ്നല്‍ ,നാലാം സ്ഥാനത്ത് ഫേസ്ബുക്കും.
Read Also: ടിപ്പറിൽ കുരുങ്ങിയ ഡ്രൈവറിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു
മൂന്നാം സ്ഥാനത്ത് നിന്നാണ് വാട്സാപ്പ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. വാട്സാപ്പിൻറ്റെ പരിഷ്കരിച്ച പ്രൈവസി പോളിസി അപ്ഡേറ്റുകളുമായി ബന്ധപ്പെട്ട വിവാദവും ആശങ്കകളുമാണ് ഈ മാറ്റത്തിന് കാരണമായത് എന്നാണ് വിലയിരുത്തപ്പെടുന്നത്. സിഗ്നലിനും ടെലഗ്രാമിനും ജനപ്രീതിയേറിയത് വാട്സാപ്പിൻറ്റെ ഈ ഒരു മാറ്റത്തെ അടിസ്ഥാനപ്പെടുത്തിയാണ്.
Post Your Comments