
പാലക്കാട് : ശബരിമല എന്ന് കേള്‍ക്കുമ്പോൾ സി.പി.എം ഭയക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വിശ്വാസികള്‍ക്ക് ഒപ്പമാണ്, വിശ്വാസം തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തില്‍ സി.പി.എം ആരോടൊപ്പമാണെന്ന് വ്യക്തമാക്കണം. നിലപാട് തെറ്റിയെന്ന് പറയാനുള്ള ആര്‍ജ്ജവം പിണറായി കാണിക്കണം. പരസ്യമായി നിലപാടിനെ കുറിച്ച് മാപ്പ് ചോദിച്ചാല്‍ സി.പി.എമ്മിനെ അംഗീകരിക്കാം. സത്യവാങ്മൂലം മാറ്റാന്‍ തയ്യാറുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.
കേരളത്തില്‍ ഇടത് മുന്നണി ഇഷ്ടക്കാരെ ജോലിയില്‍ തിരുകി കയറ്റുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ അനധികൃത നിയമനങ്ങള്‍ പുനഃപരിശോധിക്കും. അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്നും ചെന്നിത്തല ആരോപിച്ചു.
Post Your Comments