Latest NewsIndiaNews

പ്രധാനമന്ത്രിയുടെ പശ്ചിമ ബംഗാള്‍, അസം സന്ദര്‍ശനങ്ങള്‍ ഇന്ന്

ഈ യൂണിറ്റിന് പ്രതിവര്‍ഷം 2,70,000 മെട്രിക് ടണ്‍ ശേഷിയുണ്ടാകും

ബംഗാള്‍ : പ്രധാനമന്ത്രിയുടെ പശ്ചിമ ബംഗാള്‍, അസം സന്ദര്‍ശനങ്ങള്‍ ഇന്ന്. രാവിലെ 11.45 ന് പ്രധാനമന്ത്രി രണ്ട് ആശുപത്രികളുടെ തറക്കല്ലിടല്‍ നടത്തും. ഇതിന് പുറമെ സംസ്ഥാന പാതകളും, ജില്ലാ റോഡുകളും ഉള്‍പ്പെടുന്ന പ്രധാന പദ്ധതിയായ ‘അസോം മാല’യ്ക്ക് അസമിലെ ധെകിയജുലിയില്‍ അദ്ദേഹം തുടക്കം കുറിയ്ക്കും.

വൈകുന്നേരം 4.50ന് പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ ഹാല്‍ദിയയിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് തറക്കല്ലിട്ട ശേഷം രാഷ്ട്രത്തിന് സമര്‍പ്പിയ്ക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഹാല്‍ഡിയ റിഫൈനറിയുടെ രണ്ടാമത്തെ കാറ്റലിറ്റിക്-ഐസോഡെവാക്സിംഗ് യൂണിറ്റിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വ്വഹിക്കും.

ഈ യൂണിറ്റിന് പ്രതിവര്‍ഷം 2,70,000 മെട്രിക് ടണ്‍ ശേഷിയുണ്ടാകും. കമ്മിഷന്‍ ചെയ്ത് കഴിയുമ്പോള്‍ ഏകദേശം 185 മില്യണ്‍ യുഎസ് ഡോളര്‍ വിദേശ നാണ്യം ലഭിയ്ക്കുമെന്നാണ് പ്രതീക്ഷ. ദേശീയപാത 41ല്‍ ഹാല്‍ദിയയിലെ റാണിചാക്കില്‍ നടക്കുന്ന 4 വരി റെയില്‍വേ മേല്‍പ്പാലം ഉള്‍പ്പെടുന്ന ഫ്‌ളൈ ഓവറും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിയ്ക്കും. 190 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ നിര്‍മ്മാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button