Latest NewsIndiaNewsTechnology

ദീര്‍ഘകാല വളര്‍ച്ചയുടെ ഭാഗമായതിന് മുഴുവൻ ജീവനക്കാരെയും ഓഹരി ഉടമകളാക്കി ഫോണ്‍പേ

ജീവനക്കാര്‍ക്ക് 1,500 കോടി രൂപയോളം മൂല്യം വരുന്ന ഓഹരികളാണ് നൽകിയത്

ജീവനക്കാര്‍ക്ക് 1,500 കോടി രൂപയോളം മൂല്യം വരുന്ന ഓഹരികള്‍ നല്‍കി ഡിജിറ്റല്‍ പേയ്മെൻറ്റ് കമ്പനിയായ ഫോണ്‍പേ. കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയുടെ ഭാഗമായതിനാണ് 2,200 ജീവനക്കാര്‍ക്ക് ഈ അംഗീകാരം ഫോണ്‍പേ നല്‍കിയിരിക്കുന്നത്. സീനിയോറിറ്റിയുടെയും കമ്പനിയിലെ സ്ഥാനത്തിൻറ്റെ പ്രാധാന്യവും അടിസ്ഥാനപ്പെടുത്തിയാണ് ഓഹരികള്‍ ജീവനക്കാർക്ക് ലഭ്യമാക്കുന്നത്.

Read Also: വീണ്ടും വിമാനത്താവളം വഴി സ്വർണവേട്ട; 1.01 കിലോഗ്രാം സ്വർണം പിടികൂടി

ഈ നീക്കത്തിലൂടെ മുഴുവന്‍ ജീവനക്കാരെയും ഓഹരി ഉടമകളാക്കിയിരിക്കുകയാണ് ഫോണ്‍പേ. വരും നാളുകളില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് മികച്ച പ്രവര്‍ത്തനവും കമ്പനി പ്രതീക്ഷിക്കുന്നുണ്ടാവും. ഫോണ്‍പേ സ്ഥാപകനും സിഇഒയുമായ സമീര്‍ നിഗം ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button