ലക്‌നൗ : മഥുരയിലെ ശ്രീകൃഷ്ണ ജന്മ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദ് പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ നടപടി. ഷാഹി ഇദ്ഹാ മസ്ജിദ് കമ്മിറ്റിയായ സുന്നി വഖഫ് ബോർഡിന് കോടതി നോട്ടീസ് നൽകി. ഹർജിയിൽ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
അനധികൃതമായി സ്ഥലം കയ്യേറിയാണ് മസ്ജിദ് നിർമ്മിച്ചതെന്നും, അതിനാൽ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് ക്ഷേത്ര പുരോഹിതനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച മഥുര സിവിൽ കോടതി വാദം കേൾക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് നോട്ടീസ് നൽകിയത്. കേസിൽ അടുത്ത മാസം എട്ടിന് തുടർവാദം കേൾക്കും.
Post Your Comments