
മലപ്പുറം : സംസ്ഥാനത്തെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം 150 പേര്‍ക്ക് കോവിഡ് . മലപ്പുറം മാറഞ്ചേരി സര്‍ക്കാര്‍ സ്‌കൂളില്‍ 34 അദ്ധ്യാപകരുള്‍പ്പെടെ 150 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34 അദ്ധ്യാപകര്‍ക്കും 116 വിദ്യാര്‍ത്ഥികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പത്താംക്ലാസ് വിദ്യാര്‍ത്ഥികളാണ് 116 പേരും. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും പരിശോധനയ്ക്ക് വിധേയരാക്കിയത്.
Read Also : 25 കാരി ആര്യയുടെ വലയില്‍ വീണത് 70 കാര്‍ മുതല്‍ വന്‍കിട രാഷ്ട്രീയക്കാര്‍ വരെ, കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം
അതേസമയം ഇന്ന് സംസ്ഥാനത്ത് 6075 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.. കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Post Your Comments