റിയാദ്: കൊറോണ വൈറസ് രോഗം പൊട്ടിപുറപ്പെട്ട ശേഷം സൗദിയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3,70,278 ആയി ഉയർന്നിരിക്കുന്നു. ഇതിൽ 3,61,515 പേർ രോഗമുക്തി നേടി. 6402 പേർ കോവിഡ് ബാധിച്ചു മരിച്ചു. ബാക്കി 2361 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ ഉള്ളത്. അതിൽ 408 പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊറോണ വൈറസ് രോഗ മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. ഞായറാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 317 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പകുതിയും റിയാദ് മേഖലയിലാണ് ഉള്ളത്.
രാജ്യത്താകെ 278 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് വിവിധയിടങ്ങളിലായി അഞ്ച് മരണങ്ങളാണ് കോവിഡ് മൂലമുണ്ടായത്.
Post Your Comments