അബുദാബി: കൊറോണ വൈറസ് രോഗ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നു. പാര്‍ട്ടികള്‍ക്കും പൊതുപരിപാടികള്‍ക്കും അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് കമ്മറ്റി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. വിവാഹ, സംസ്കാര ചടങ്ങുകളില്‍ പരിമിതമായ ആളുകള്‍ക്ക് പങ്കെടുക്കാം. പുതിയ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍(ഫെബ്രുവരി 7) പ്രാബല്യത്തില്‍ വരുന്നതാണ്.
വിവാഹങ്ങളിലും കുടുംബ ഒത്തുചേരലുകളിലും 10 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടുള്ളതല്ല. സംസ്കാര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി.
Post Your Comments