
സേവ് ദ ഡേറ്റും വിവാഹ ഫോട്ടോഷൂട്ടുകളും വ്യത്യസ്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ന്യൂജനറേഷൻ. ഇതിലൂടെ വൈറലാകാമെന്ന് ചിറ്റ്ൻഹിക്കുന്നവരുമുണ്ട്. വിവാഹത്തിൽ മാറ്റിനിർത്താനാകാത്ത ഒന്നാണ് ഫോട്ടോ- വീഡിയോഗ്രാഫി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു വിവാഹ ഫോട്ടോഗ്രാഫറുടെ ദയനീയാവസ്ഥയാണ്.
ഇന്ത്യയില്‍ തന്നെയാണിത് സംഭവിച്ചിരിക്കുന്നത്. സംഭവം ഇങ്ങനെയാണ്, വരൻ സമീപത്തുണ്ടെങ്കിലും ഫോട്ടോഗ്രാഫർ ഫോക്കസ് ചെയ്യുന്നത് മുഴുവൻ വധുവിനെയാണ്. വരനെ മാറ്റി നിര്‍ത്തി സര്‍വാഭരണവിഭൂഷിതയായ വധുവിനെ ഫോട്ടോയെടുക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫർ വധുവിൻ്റെ മുഖം പിടിച്ച് നേരെയാക്കുന്നുണ്ട്.
I just love this Bride ?????? pic.twitter.com/UE1qRbx4tv
— Renuka Mohan (@Ease2Ease) February 5, 2021
ഇതോടെ വരന്റെ ഭാവം മാറി. സമീപത്ത് നിന്ന വരന്‍ ഫോട്ടോഗ്രാഫറുടെ മുഖത്തടിച്ചു. വധുവിനെ തൊട്ടതാണ് പ്രശ്നമായത്. എന്നൽ, വരൻ്റെ പ്രവൃത്തിയിൽ ഫോട്ടോഗ്രാഫർ ഞെട്ടിയെങ്കിലും വധുവിന് ചിരിയാണ് വന്നത്. ചിരിച്ച് കുഴഞ്ഞ് നിലത്ത് ഇരിക്കുന്ന വധുവിനേയും വീഡിയോയിൽ കാണാം. വധുവിൻ്റെ ചിരി കണ്ട് ഒടുവിൽ വരനും ഫോട്ടോഗ്രാഫറും വരെ ചിരിച്ച് പോയി.
Post Your Comments